ബൈക്കിലെത്തിയ യുവാവ് ആത്മഹത്യാ കുറിപ്പ് എഴുതി വച്ച് പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടി ; തിരച്ചിൽ തുടരുന്നു
മയ്യിൽ: മുല്ലക്കൊടി പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.ചൊറുക്കള സ്വദേശിയാണെന്ന് സംശയം. ഇരുചക്രവാഹനത്തിൽ എത്തിയ യുവാവ് കുറിപ്പെഴുതിവച്ച് പുഴയിലേക്ക് ചാടുകയായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു.തളിപ്പറമ്പ പോലീസും ഫയർഫോഴ്സും ഊർജ്ജിതമായ തിരച്ചിൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.