ഫെബ്രുവരി 6  ദിവസവിശേഷം




1840- ന്യൂസിലൻഡ് ബ്രിട്ടിഷ് കോളനിയായി..
1916 - ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി ചടങ്ങിൽ ഗാന്ധിജിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് ബ്രിട്ടിഷു കാർ വേദി വിട്ട് ഇറങ്ങി പോയി
1936- നാലമത് ശീതകാല ഒളിമ്പിക്സ് ജർമനിയിൽ തുടങ്ങി...
1952- ജോർജ് 4 മൻ  അന്തരിച്ചതിനെ തുടർന്ന് എലിസബത്ത് രാജ്ഞി അധികാരമേറ്റു..
1959- ആദ്യ മൈക്രോ ചിപ്പിന് പാറ്റന്റ് കിട്ടി..
1958- മഞ്ചസ്റ്റർ യുനൈറ്റഡിന്റെ 8 കളിക്കാർ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടു..
1959- ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ടൈറ്റൻ വിജയകരമായി പരീക്ഷിച്ചു...
1989- കിഴക്കൻ യുറോപ്പിലെ കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച പോളണ്ട് വട്ടമേശ സമ്മേളനം തുടങ്ങി..
1996.. വാഷിംങ്ടൺ വിമാനത്താവളത്തിന് റൊണാൾഡ് റീഗൻ വിമാനത്തവളം എന്ന് പേര് മാറ്റി.

ജനനം
1890- അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗാഫർ ഖാൻ ജനനം..
1895- ഡോ അയ്യങ്കാർ.. പ്രഗൽഭ ഡോക്ടർ.. തിരുവിതാം കൂറിലെ മന്ത് രോഗ നിർമാർജനത്തിന് ജിവിതം സമർപ്പിച്ചു.. ചേർത്തലയിലെ മന്ത് രോഗ നിർമാർജന കേന്ദ്രം സ്ഥാപിച്ചു..
1896- കുറൂർ നീലകണ്ഠൻ നമ്പൂതിരി.. ക്വിറ്റിന്ത്യാ സമരം, വൈക്കം സത്യാഗ്രഹം' ഉപ്പ് സത്യാഗ്രഹം എന്നിവയിലെ മുന്നണി പോരാളി, മാതൃഭൂമി സ്ഥാപകരിലൊരാൾ.
1911- റൊണാൾഡ് റെയ്ഗൻ... 40 മത് യു എസ് പ്രസിഡണ്ട്..
1915- ഹിന്ദി കവി പ്രദിപ്.. നിരവധി ദേശസ്നേഹ കവിത രചിച്ചു..
1924- നവോദയ അപ്പച്ചൻ.. തച്ചോളി അമ്പു, പടയോട്ടം, മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ മാറ്റത്തിന് തിരി കൊളുത്തിയ സിനിമകളുടെ നിർമാതാവ്..
1932- ശങ്കാ ഘോഷ്.. ബംഗാളി സാഹിത്യകാരൻ.. 2016 ജ്ഞാനപീഠം ജേതാവ്..
1983- ശ്രീശാന്ത്.. മലയാളി ക്രിക്കറ്റ് താരം.. ഒത്തു കളി വിവാദത്തിൽ കുടുങ്ങി കരിയർ നശിച്ചു.

ചരമം
1804- ജോസഫ് പ്രീസ്റ്റലി.. ശാസ്ത്രജ്ഞൻ.. ഓക്സിജൻ വേർതിരിച്ചെടുത്തു..
1931- മോട്ടിലാൽ നെഹ്റു.. സ്വാതന്ത്ര്യ സമര സേനാനി..പണ്ഡിറ്റ്ജിയുടെ അച്ഛൻ..
1952- ഡോ ചേലനാട്ട് അച്ചുത മേനോൻ.. മലയാള ഫോക് ലോർ പണ്ഡിതൻ.. വിദേശത്ത് നിന്ന് ഡി ലിറ്റ് നേടിയ ആദ്യ വ്യക്തി..
1987- ലളിതംബിക അന്തർജനം... അഗ്നിസാക്ഷി ഉൾപ്പടെ നിരവധി കൃതികളുടെ ഉടമ..
2006-എസ് ഗുപ്ത നായർ..മലയാള ഭാഷാ പണ്ഡിതൻ.. സാഹിത്യകാരൻ'.
2016- മടവൂർ വാസുദേവൻ നായർ.. വേദിയിൽ കുഴഞ്ഞുവീണ് മരിച്ച കഥകളി ആചാര്യൻ..
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Previous Post Next Post