കൊളച്ചേരി : കൊളച്ചേരി പഞ്ചായത്ത് പ്രവാസി ലീഗ് ജനറൽ കൗൺസിൽ യോഗം സി.പി.വി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം.കെ മൊയ്തു ഹാജി അധ്യക്ഷനായി. ടി.പി മഹ്മൂദ്, കെ.പി മജീദ്, എം.പി മൂസാൻ ഹാജി, കെ.പി സലാം, ഖാലിദ് ഹാജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.കെ മൊയ്തു ഹാജി (പ്രസിഡന്റ്), കെ ഷാഹുൽ ഹമീദ് (ജനറൽ സെക്രട്ടറി), എം അബ്ദുൽ അസീസ് (ഖജാഞ്ചി), പി.വി കുഞ്ഞി മൊയ്തീൻ, മുഹമ്മദ് മൗലവി (വൈസ് പ്രസിഡന്റുമാർ), വി.പി മുഹമ്മദ് കുട്ടി, സലാം കരിയിൽ, യൂസുഫ് കമ്പിൽ (സെക്രട്ടറിമാർ).