മജ്ലിസുന്നൂർ വാർഷികം നാളെയും മറ്റന്നാളും
പാമ്പുരുത്തി : പാമ്പുരുത്തി ശാഖ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിക്കുന്ന മജ്ലിസുന്നൂർ നാലാം വാർഷികവും മതപ്രഭാഷണവും നാളെ വൈകിട്ട് 7.30 ന് പാണക്കാട് സയ്യിദ് നൗഫലലി ശിഹാബ് തങ്ങൾ
ഉദ്ഘാടനം ചെയ്യും. മൻസൂർ അലി ദാരിമി കാപ്പ് പ്രഭാഷണം നടത്തും. ഞായറാഴ്ച വൈകിട്ട് 7 30 ന് അബൂബക്കർ സിദ്ധീഖ് അസ്ഹരി കാസർകോട് പ്രഭാഷണം നടത്തും. തുടർന്ന് സയ്യിദ് അബ്ദുൽ ഖാദർ ഫൈസി പട്ടാമ്പി മജ്ലിസുന്നൂറിന് നേതൃത്വം നൽകും.