രിഫാഈ റാത്തീബ് ഗ്രാന്‍ഡ് ജല്‍സ ഇന്ന് തുടങ്ങും


ചേലേരി: വാദി രിഫാഈ എജ്യുക്കേഷനല്‍ സെന്റര്‍ ഒരുക്കുന്ന രിഫാഈ റാത്തീബ്
ഗ്രാന്‍ഡ് ജല്‍സ ഇന്ന് തുടങ്ങും. വൈകിട്ട് 6.30ന് മഖാം സിയാറത്തിന്
സയ്യിദ് ശംസുദ്ദീന്‍ ബാഅലവി നേതൃത്വം നല്‍കും. തുടര്‍ന്ന് ദഫ് റാത്തീബിന്
ഖല്‍ഫ അബ്ദുറശീദ് ദാരിമി, ഖല്‍ഫ കെ വി യൂസുഫ്, ഖല്‍ഫ കെ വി  നേതൃത്വം
നല്‍കും. ജാബിര്‍ ഫാസിലി പാമ്പുരുത്തി ദുആ നിര്‍വഹിക്കും. സയ്യിദ്
സുഹൈല്‍ അസ്സഖാഫ് മടക്കര കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. നാളെ
രാത്രി ഏഴിന് സയ്യിദ് ഉവൈസ് അസ്സഖാഫിന്റെ അധ്യക്ഷതയില്‍ നടക്കുന്ന
പരിപാടി ലുക്മാനുല്‍ ഹകീം മിസ്ബാഹി ഉദ്ഘാടനം ചെയ്യും. പാവങ്ങള്‍ക്കുള്ള
റേഷന്‍ വിതരണം മുസ്തഫ പൂക്കോയ തങ്ങള്‍ അല്‍ബുഖാരി മമ്പാട് നിര്‍വഹിക്കും.
സയ്യിദ് ഹസ്ബുല്ല ബാഫഖി കൊല്ലം രിഫാഈ അനുസ്മരണ പ്രഭാഷണം നടത്തും.
ഞായറാഴ്ച രാവിലെ 10ന് മെഗാ മെഡിക്കല്‍ ക്യാമ്പ് നടക്കും. മിദ്‌ലാജ്
സഖാഫിയുടെ അധ്യക്ഷതയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം
ചെയ്യും. ആര്‍ക്കിയോളജിക്കല്‍ എക്‌സ്‌പോ ഉദ്ഘാടനം ജെയിംസ് മാത്യും എം
എല്‍ എ നിര്‍വഹിക്കും. കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനന്ദന്‍
മാസ്റ്റര്‍, ബ്ലോക്ക് പ്ചായത്ത് അംഗം അനില്‍കുമാര്‍ ചേലേരി, വാര്‍ഡ് അംഗം
എല്‍ നിസാര്‍, നാരായണന്‍ മാസ്റ്റര്‍, റഷീദ് കെ മാണിയൂര്‍, അംജദ്
മാസ്റ്റര്‍ പാലത്തുങ്കര തുടങ്ങിയവര്‍ സംബന്ധിക്കും. രാത്രി ഏഴിന്
മഹ്റത്തുല്‍ ബദരിയ്യയേടെ പരിപാടികള്‍ സമാപിക്കും.
Previous Post Next Post