കണ്ണൂർ എയർപോർട്ടിൽ പ്രവാസിയുടെ ബാഗേജിൽ മോഷണം; പരാതി ആദ്യം
കണ്ണൂർ: - കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നും സാധനങ്ങൾ മോഷണം പോയതായി പരാതി. ഇതാദ്യമായാണ് ഇത്തരമൊരു പരാതി കണ്ണൂരിൽ ഉണ്ടാവുന്നത്.
ഖത്തറിൽ നിന്നും ഇന്നലെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ കടവത്തൂർ മുണ്ടത്തോട് അനസിന്റെ ബാഗിൽ നിന്നാണ് സാധനങ്ങൾ മോഷണം പോയത്. ലഗേജുമായി വീട്ടിലെത്തിയപ്പോഴാണ് സാധനങ്ങൾ കാണാനില്ലെന്ന വിവരം അറിഞ്ഞത്. മൂന്നു ബാഗുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നിൽ പ്രത്യക്ഷത്തിൽ കാണാത്ത വിധം തുറന്നാണ് സാധനങ്ങൾ എടുത്തത്. സാധനങ്ങളുടെ പാക്കേജ് ബാഗിനകത്തു തന്നെയുണ്ട്. 12000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായാണ് പരാതി. ഉടൻ എയർപോർട്ടിൽ എത്തി എയർപോർട്ട് അതോറിറ്റിക്കും എയർപോർട്ട് സി.ഐക്കും പരാതി നൽകി. ഇതിൽ നടപടിയുണ്ടാവണമെന്നും പ്രവാസികൾക്കു ഇത്തരമൊരു ദുരനുഭവം ഉണ്ടാകരുതെന്നും അനസ് പരാതിയിൽ ആവശ്യപ്പെട്ടു.