മാർച്ച് 4  ദിവസവിശേഷം



ഇന്ന് ദേശീയ സുരക്ഷാ ദിനം (National Safety day)
ലൈംഗിക ചൂഷണത്തിനെതിരായുള്ള പോരാട്ടത്തിനായുള്ള അന്തർദേശീയ ദിനം
(World Day of the Fight Against Sexual Exploitation)

1774- ഒറിയോൺ നക്ഷത്ര മണ്ഡലത്തെ വില്യം ഹെർഷെൽ കണ്ടെത്തി..
1789- അമേരിക്കൻ ഭരണഘടന നിലവിൽ വന്നു.. ലോകത്തെ എഴുതപ്പെട്ട ആദ്യ ഭരണഘടന..
1841- വില്യം ഹെൻറി ഹാരിസൺ - രാജ്യത്തെ അഭിസംബോധന ചെയ്ത് എറ്റവും ദൈർഘ്യം ഏറിയ പ്രഥമ പ്രസിഡൻഷ്യൽ പ്രസംഗം നടത്തിയ അമേരിക്കൻ പ്രഡിഡന്റ് (8443 വാക്കുകൾ)..
1849 - പുതിയ അമേരിക്കൻ പ്രസിഡന്റിന് ചുമതല ഏൽക്കാൻ സാധിക്കാത്തതിനെ തുടർന്ന് സെനറ്റർ ഡേവിഡ് അച്ചിസ്റ്റൺ താത്കാലിക പ്രസിഡന്റ് ആയി ചുമതല ഏറ്റു
1861- എബ്രഹാം ലിങ്കൺ അമേരിക്കൻ പ്രസിഡണ്ടായി ചുമതലയേറ്റു.. അമേരിക്കൻ ചരിത്രത്തിൽ മിക്ക പ്രസിഡന്റുമാരും ചുമതല ഏറ്റത് ഈ ദിവസം ആണ്
1882- ബ്രിട്ടനിലെ ആദ്യ ഇലക്ട്രിക്ക് ട്രാം കിഴക്കൻ ലണ്ടനിൽ ഓടി തുടങ്ങി
1913- അമേരിക്കയിൽ ദേശാടന പക്ഷികളെ വെടി വയ്ക്കുന്നത് നിരോധിച്ചു..
1918- കാനാസിലെ ഫുൻസ്റ്റൻ ആർമി ക്യാമ്പിൽ , ലോകം മുഴുവൻ ദുരന്തം വിതച്ച സ്പാനിഷ് ഫ്ലൂ ആദ്യമായി തിരിച്ചറിഞ്ഞു... 50-100 ദശലക്ഷം ആളുകൾ മരിച്ച മഹാമാരി..
1924-  Happy birthday to you എന്ന പ്രശസ്‌ത ഗാനം ക്ലെയ്ഡൻ സണ്ണി പ്രസിദ്ധീകരിച്ചു ...
1931- ഗാന്ധി - ഇർവിൻ സന്ധി- ബ്രിട്ടിഷ് വൈസ്രോയി ലോർഡ് ഇർവിനും മഹാത്മാഗാന്ധിയും ഉപ്പ് സ്വതന്ത്രമായി ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള 6 പ്രധാന കാര്യങ്ങൾ ഉള്ള കരാർ ഒപ്പുവച്ചു...
1949 - ഇസ്രായേലിന് യു. എൻ അംഗത്വം നൽകാൻ രക്ഷാസമിതി ശുപാർശ ചെയ്തു
1950- വാൾട്ട് ഡിസ്നിയുടെ സിൻഡ്രല്ല എന്ന കാർട്ടൂൺ ചിത്രം US ൽ പ്രദർശനത്തിനെത്തി..
1951- ഒന്നാം ഏഷ്യൻ ഗെയിംസ് ന്യൂഡൽഹിയിൽ തുടങ്ങി...
1961- ഇന്ത്യയുടെ ആദ്യ വിമാന വാഹിനി കപ്പൽ ആയ ഐ.എൻ. എസ് വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി...
1962- അന്റാർട്ടിക്കയിലെ ആദ്യ ആണവ വൈദ്യുതി നിലയം പ്രവർത്തനം ആരംഭിച്ചു
1979- ജൂപിറ്റർ ഗ്രഹത്തിന്റെ വളയത്തിന്റെ ദൃശ്യങ്ങൾ ആദ്യമായി വോയജർ 1 ഉപഗ്രഹം പകർത്തി..
1980- റോബർട്ട് മുഗാബെ സിംബാബ് വെയുടെ കറുത്ത വർഗക്കാരനായ ആദ്യ പ്രസിഡണ്ടായി...
1997- അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിൻറൺ സർക്കാർ സഹായത്തോടെ ഉള്ള മനുഷ്യ ക്ലോണിങ് ഗവേഷണം നിരോധിച്ചു..
2007- എസ്റ്റോണിയ, ഇൻറർനെറ്റ് വഴി തെരഞ്ഞെടുപ്പ് നടത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി....
2009.. ഒരു രാഷ്ട്രത്തലവനെതിരെ ( സുഡാൻ പ്രസിഡണ്ട് - ഒമർ അലി ബാഷർ ) ആദ്യമായി, യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു..
2012 - വ്ലാഡിമിർ പുടിൻ റഷ്യയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു..
2016- രാജ്യത്തെ ദേശീയ പാതയിലുള്ള എല്ലാ റെയിൽവേ ലവൽ ക്രോസുകൾക്കും പകരം മേൽ പാലങ്ങൾ നിർമിക്കുന്ന സേതു ഭാരതം പദ്ധതി ഉദ്ഘാടനം ചെയ്തു.. 2019 ൽ പൂർത്തീകരിക്കുമെന്നു പ്രഖ്യാപനം..
2018- മുൻ റഷ്യൻ ചാരൻ സെർഗെയിയും മകളും ഇംഗ്ളണ്ടിൽ വെച്ചു ഞരമ്പുകളെ ബാധിക്കുന്ന രാസ ആക്രമണത്തിലൂടെ കൊല്ലപ്പെട്ടു

ജനനം
1917- എ.പി. ശങ്കുണ്ണി നായർ - സംസ്കൃത പണ്ഡിതൻ - ഛത്രവും ചാമരവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി...
1948- ഇന്നസെന്റ് - സിനിമാ താരം... നിലവിൽ ചാലക്കുടി ലോക്സഭാംഗം
1980- രോഹൻ ബോപ്പണ്ണ- ടെന്നിസ് താരം

ചരമം
1193- സലാദ്ദീൻ .. ഈജിപ്റ്റിന്റെ ആദ്യ രാജാവ്... അയ്യൂബിദ് രാജവംശ സ്ഥാപകൻ...
1925- ജ്യോതീന്ദ്രനാഥ ടാഗൂർ - ബംഗാളി സാഹിത്യകാരൻ - ടാഗൂറിന്റെ സഹോദരൻ
1939- ലാലാ ഹർദയാൽ.. ഗദ്ദാർ പാർട്ടി സ്ഥപക നേതാവ്.. വിപ്ലവ നേതാവ്..
1946- ശ്രീകണ്ഠേശ്വരം പത്മനാഭപ്പിള്ള - ശബ്ദ താരാവലിയുടെ സൃഷ്ടാവ്...
1973- ഇളംകുളം കുഞ്ഞൻ പിള്ള - ചരിത്രകാരൻ ,ചിന്തകൻ, വിമർശകൻ.
2011 - അർജുൻ സിങ് - മുൻ കേന്ദ്ര മന്ത്രി, മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി, മുൻ പഞ്ചാബ് ഗവർണർ - പഞ്ചാബ് പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച രാജീവ് - ലോംഗോവാൾ കരാർ ശിൽപ്പി..
2011- കൃഷ്ണ പ്രസാദ് ഭട്ടറായി..മുൻ നേപ്പാൾ പ്രധാനമന്ത്രി..
2014.. കേശവൻ വെള്ളിക്കുളങ്ങര- ശാസ്ത്ര, ബാല സാഹിത്യ ലേഖകൻ, യുക്തിവാദി, സാഹിത്യ അക്കാദമി അവാർഡ് ജേതാവ്..
2015- നൈനാൻ കോശി.. നയതന്ത്ര വിദഗ്ധൻ
2016- പി.എ. സാങ്മ - മുൻ ലോക്സഭാ സ്പീക്കർ, മുൻ കേന്ദ്ര മന്ത്രി, മുൻ മേഘാലയ മുഖ്യമന്ത്രി
2016- പി.കെ. നായർ.. നാഷനൽ ഫിലിം ആർകൈവ്സ് ഒഫ് ഇന്ത്യയുടെ സ്ഥാപക ഡയറക്ടർ..
(സംശോധകൻ - കോശി ജോൺ - എറണാകുളം)

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
Previous Post Next Post