ശരത് ഇടയത്തിനെ അനുമോദിച്ചു
ചേലേരി :- മിസ്റ്റർ ഇന്ത്യ ജൂനിയർ ആയി തിരഞ്ഞെടുക്കപ്പെട്ട ചേലേരിയിലെ ശരത് ഇടയത്തിനെ കൊളച്ചേരി കോച്ചിംഗ് സെന്റർ അനുമോദിച്ചു.
പത്തുവർഷത്തിലധികമായി സൗജന്യ ഫുട്ബോൾ പരിശീലനം നൽകി വരികയും നിരവധി ജില്ലാ സംസ്ഥാന താരങ്ങളെ വാർത്തെടുക്കുകയും ചെയ്ത കോച്ചിംഗ് സെന്റർ കൊളച്ചേരി യുടെ പ്രസിഡന്റും കോച്ചും ആയിട്ടുള്ള പി. സുരേന്ദ്രൻ മാസ്റ്റർ പൊന്നാട അണിയിച്ചു. ചടങ്ങിൽ കോച്ചിംഗ് സെന്റർ കൊളച്ചേരി യുടെ സെക്രട്ടറി സി. പി. രാജീവൻ, സീനിയർ - ജൂനിയർ താരങ്ങളൾ പങ്കെടുത്തു.