![]() |
മാലിന്യം നിക്ഷേപിക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയ വാഹനം |
മയ്യിൽ: ഇന്നലെ രാത്രി 11 മണിയോടുകൂടി മയ്യിൽ വളളിയോട്ട് കിഴക്കേ പറമ്പിൽ ഹോട്ടൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ വാഹനമാണ് നാട്ടുകാർ പിടികൂടിയത്. തുടർന്നു മയ്യിൽ പോലീസ് സ്ഥലത്തെത്തി വാഹനവും അതിന്റെ ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. തിരുവന്തപുരം സ്വദേശി ബിനുകുമാറിനെ ആണ് കസ്റ്റഡിയിലെടുത്തത് വാഹനത്തിന്റെ ഡ്രൈവർ പാപ്പിനിശ്ശേരി സ്വദേശിയായ കരാറുകാരൻ തിലകന്റെ നിർദേശപ്രകാരം മയ്യിൽ തനിമ ഹോട്ടലിൽ നിന്നാണ് മാലിന്യം ലോഡ് ചെയ്തതെന്ന് വ്യക്തമാക്കി. തുടർന്നു നാട്ടുകാർ തനിമ ഹോട്ടലിനെതിരെയും പരാതി നൽകി. ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപം പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുകയാണ്.