ജവഹർ ബാലജനവേദി കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി വിജയികളെ  അനുമോദിച്ചു


കൊളച്ചേരി :- ജവഹർ ബാലജനവേദി കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ മയ്യിൽ ഗാന്ധി ഭവനിൽ വെച്ച് അനുമോദിച്ചു.

ജവഹർ ബാലജനവേദി കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി ചെയർമാൻ പി കെ പ്രഭാകരൻഅധ്യക്ഷത വഹിച്ച  ചടങ്ങിൽ കെ പി സി സി മെമ്പർ ശ്രീ.കെ പ്രമോദ് ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി.
ഡോ.എം പി ബിന്ദു മുഖ്യപ്രഭാഷണം നടത്തി.

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ.കെ.എം.ശിവദാസൻ, ബാലജനവേദി കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ ശ്രീ.പി.പി സിദ്ദിഖ്, ജവഹർ ബാലജന വേദി ജില്ലാപ്രസിഡന്റ് മാസ്റ്റർ ആലേഖ് കാടാച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്മാരായ കെ.പി.ശശിധരൻ, കെ.ബാലസുബ്രഹ്മണ്യൻ,
എൻ.വി.പ്രേമാനന്ദൻ, പി പി പ്രഭാകരൻ,  പി വി സതീശൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

ജവഹർ ബാലജനവേദി കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി വൈസ് ചെയർമാൻ കെ. ദേവരാജ് സ്വാഗതവും
ജവഹർ ബാലജനവേദി മയ്യിൽ മണ്ഡലം ചെയർമാൻ അനീഷ് യു പി നന്ദിയും പറഞ്ഞു.
Previous Post Next Post