കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടരിക്ക് യാത്രയപ്പ് നൽകി
കൊളച്ചേരി :-34 വർഷത്തെ സേവന ത്തിന്ന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സിറിൽ ജറോം, നാറാത്ത് പഞ്ചായത്തിലേക്ക്
മാറിപ്പോകുന്ന
സീനിയർ ക്ലർക്ക് ടി. സുജാത എന്നിവർക്ക് പഞ്ചായത്തിൽ യാത്രയപ്പ് നൽകി .
പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ എം.അനന്തൻ മാസ്റ്ററുടെ
അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രസിഡണ്ട് കെ. താഹിറ ഉൽഘാടനം ചെയ്യുകയ്യും ഉപഹാരം നൽകുകയും ചെയ്തു.
സ്റ്റാഫിന് വേണ്ടിയുള്ള ഉപഹാരം പുതിയ സെക്രട്ടരി രാഹുൽ രാമചന്ദ്രനും അസി.സെക്രട്ടരി മിനിയും നൽകി .
പി വി വത്സൻ മാസ്റ്റർ പൊന്നാട അണിയിച്ചു.
എൽ .നിസ്സാർ., എം.വി.നാരായണൻ, പി.വി.വത്സൻ മാസ്റ്റർ, കെ പി .ചന്ദ്രഭാന്നു നബീസ്സ, ഷർഫുന്നീസ, മുഹമ്മദ് ഹനീഫ,AE, ദീപ, HC അനില,.ഓവർ സേർ മനോഹരൻ
ഇന്ദിര, ശാഹുൽ ഹമീദ്, രാജൻ, .PHC ഡോക്ടർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് സെക്രട്ടറി സിറിൽ ജെറോം, സുജാത എന്നിവർ മറുപടി പ്രസംഗം നടത്തി. മിനി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
പുതിയ സെക്രട്ടറിയായി ശ്രീ.രാഹുൽ രാമചന്ദ്രൻ ചാർജെടുത്തു