ഇത് ഐശ്വര്യ; ശബ്ദ മാധുര്യം കൊണ്ട് വിസ്മയം തീർക്കുന്നവൾ
ചേലേരി: കലാരംഗത്ത് തന്റെ ശബ്ദ മാധുര്യം കൊണ്ട് വേറിട്ടുനിൽക്കുകയാണ് ഐശ്വര്യ എന്ന പെൺകുട്ടി. വ്യത്യസ്ത സംഗീതങ്ങളാണ് തന്റെ ഇമ്പമാർന്ന ശൈലിയിൽ ഐശ്വര്യ ആലപിക്കുന്നത്.
പ്രദീപ് പിണറായി, കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നീ ഗുരുക്കളുടെ കീഴിൽ എട്ടു വർഷത്തോളം ഐശ്വര്യ സംഗീതം പഠിച്ചു. ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള സ്കൂൾ കാലയളവിൽ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത് വിജയഗാഥ തീർത്ത ഐശ്വര്യയ്ക്ക് ഡാൻസും അപരിചിതമായ ഒരു കലയല്ല, ഇതിനകം പല വേദികളിലുമായി അരങ്ങേറ്റം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, കൂടുതൽ കമ്പം സംഗീതത്തോടു തന്നെ.'ഐശ്വര്യ നായർ' എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഈ മിടുക്കിക്ക് സ്വന്തമായുണ്ട്.
ഇപ്പോൾ മംഗലാപുരം ധർമ്മസ്ഥലയിലെ SDM കോളേജിൽ ഒന്നാംവർഷ ബിരുദ (Bachelor of Naturopathy& Yogic Science) വിദ്യാർത്ഥിനിയാണ് ഐശ്വര്യ. പഠനം ഇപ്പോൾ ഓൺലൈനിൽ ആയതിനാൽ ഇതിനിടയിൽ ലഭിക്കുന്ന സമയം സംഗീതത്തിനായി മാറ്റിവയ്ക്കും.
BNYSൽ ഡോക്ടർ ആവണമെന്നും ഒപ്പം മ്യൂസിക് തെറാപ്പിസ്റ്റ് ആവണമെന്നുമാണ് ഐശ്വര്യയുടെ ആഗ്രഹം. ചേലേരി മടത്തിൻചാലിൽ ഹൗസിൽ എം.സി ചന്ദ്രന്റെയും കെ. വത്സലയുടെയും മകളാണ് ഐശ്വര്യ.