കൊളച്ചേരിയിൽ 7 പേർക്ക് അടക്കം ജില്ലയിൽ 115പേർക്ക് രോഗം

കൊളച്ചേരിയിൽ 7 പേർക്ക്  അടക്കം ജില്ലയിൽ 115പേർക്ക് രോഗം


കണ്ണൂർ :- കൊളച്ചേരി പഞ്ചായത്തിലെ ഏഴു പേർക്ക് അടക്കം ജില്ലയിൽ 115 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരി (11 ) ,കാരയാപ്പ് (12)  , പാട്ടയം (17) വാർഡിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിച്ചിരിക്കുന്നത്.  കൊളച്ചേരിയിിലെ 57കാരന്‍, മൂന്നു വയസ്സുകാരന്‍, 15കാരന്‍, എട്ടു വയസ്സുകാരി, 13കാരന്‍, 33കാരി, 43കാരന്‍ എന്നിങ്ങനെ ഏഴ് പേർക്കാണ് ഇന്ന് രോഗം സ്ഥിരീീകരിച്ചത്.

 101 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും ഒന്‍പതു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3998 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 65 പേരടക്കം 2992 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 38 പേര്‍ മരണപ്പെട്ടു. ബാക്കി 968 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

പേരാവൂർ 1

കുന്നോത്ത് പറമ്പ് 8

മട്ടന്നൂർ 1,

പെരളശ്ശേരി 1,

കണ്ണൂർ 17

ചെമ്പിലോട് 4

കല്യാശ്ശേരി 1

കൊളച്ചേരി 7

പാപ്പിനിശ്ശേരി 2

കടമ്പൂർ 1

മാടായി 1

ശ്രീകണ്ഠാപുരം 5

ചെങ്ങളായി 1

ചിറക്കൽ 2

ചെറുകുന്ന് 2

കുറുമാത്തൂർ 2

പിണറായി 1

ന്യൂ മാഹി 1

എരമം കുറ്റൂർ 2

ഉദയഗിരി 1

കണിച്ചാർ 1

തൃപ്പങ്ങോട്ടൂർ 2

തലശ്ശേരി 16

മാങ്ങാട്ടിടം 3

വേങ്ങാട് 6

ആറളം 1

കുറ്റ്യാട്ടൂർ 1

വളപട്ടണം 1

ഇരിട്ടി 1

മാലൂർ 2

പാനൂർ 1

കതിരൂർ 1

കോട്ടയം മലബാർ 2

ഏഴോം 2

തളിപ്പറമ്പ് 1

രാമന്തളി 3

കൊട്ടിയൂർ 1

ആരോഗ്യ പ്രവർത്തകർ  9


Previous Post Next Post