ഓണോത്സവം ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു
കമ്പിൽ :- കമ്പിൽ അക്ഷര കോളേജ് ഓണോത്സവത്തിൻ്റെ ഭാഗമായി വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. വീടുകളിൽ പൂക്കളം, ഉപന്യാസ രചന, ഓണപ്പാട്ട് എന്നിവയിലാണ് മത്സരങ്ങൾ നടന്നത്.
ശ്രീ മോൾ ടി ടി, അഞ്ജിമ സി കെ, ഹസീബ എപി, നഹല പി., പ്രിയ പി വി, രമ്യ സിവി എന്നിവർ വിവിധ മത്സരങ്ങളിലായി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി