കണ്ണാടിപറമ്പ് ടൗൺ ഇന്ന് വൈകിട്ട് 5 മണി മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടും

 

കണ്ണാടിപ്പറമ്പ:- നാറാത്ത് പഞ്ചായത്ത് പരിധിയിൽ കണ്ണാടിപ്പറമ്പ ടൗണിലെ   വ്യാപാര സ്ഥാപനങ്ങൾ ഇന്ന് വൈകിട്ട്  5 മണി മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടാൻ  മയ്യിൽ പൊലീസ് നിർദ്ദേശം നൽകി. 

 വ്യാപാര സ്ഥാപനങ്ങൾ ഒന്നും തന്നെ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല. എന്നാൽ, ഇവർക്ക് ഹോംഡെലിവറി നടത്താവുന്നതാണ്. ധനകാര്യ സ്ഥാപനങ്ങൾ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കണ്ടൈൻമെന്റ് സോണിനു പുറത്തുള്ളവർ അകത്തേക്കോ അകത്തുള്ളവർ പുറത്തേക്കോ പ്രവേശിക്കാൻ പാടില്ല. ഇക്കാര്യത്തിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തും. അടച്ചിടൽ ഏഴു ദിവസത്തേക്കാണെന്നും സ്ഥിതിഗതികൾ വിലയിരുത്തി പിന്നീട് വേണ്ട തീരുമാനമെടുക്കുമെന്നും മയ്യിൽ സി.ഐ ഷാജി പട്ടേരി അറിയിച്ചു..

 നാറാത്ത് പഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ ദിവസം കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ 16 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. പ്രധാനമായും നിലവിലെ കൊവിഡ് രോഗികളുമായി പ്രഥമ സമ്പർക്കം പുലർത്തിയ അമ്പതോളം പേരെയാണ് ടെസ്റ്റിന് വിധേയരാക്കിയിരുന്നത്. ഇതേതുടർന്നാണ് പൊലീസ് കണ്ണാടിപ്പറമ്പ ടൗൺ അടച്ചിടുവാൻ തീരുമാനിച്ചത്.

Previous Post Next Post