രാഷ്ട്രീയ സംഘർഷം നടന്നത് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനോടനബന്ധിച്ച്
പെരുമാച്ചേരി:- 2016 നിയമസഭാ തിരഞ്ഞെടുപ്പിനോടനബന്ധിച്ച് പെരുമാച്ചേരി എ യു പി സ്കൂളിലെ യു ഡി എഫിൻ്റെ ബൂത്ത് ഏജൻ്റ്മാരായ അബ്ദുൾ സമദ്, സി മൊയ്തീൻ, വി കെ നാരായണൻ എന്നിവരെ സംഘം ചേർന്ന് തടഞ്ഞുവെക്കുകയും അക്രമിക്കുകയും ചെയ്ത കേസിൽ എട്ടു സി പി എം പ്രവർത്തകർക്ക് രണ്ട് മാസം വീതം തടവും പിഴയും അടയ്ക്കാൻ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) വിധിച്ചു.ഈ പിഴ തുകയിൽ നിന്നും അക്രമത്തിനിരയായ അബ്ദുൾ സമദിന് 4000 /- സി.മൊയ്തീൻ, വി കെ നാരായണൻ എന്നിവർക്ക് 2000 രൂപ വീതവും നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു.
2016 ലെ നിയമ സഭാ തിരഞ്ഞെടുപ്പ് വോട്ടിംങ് ദിനം പോളിംങ് സ്റ്റേഷനായ പെരുമാച്ചേരി എ യു പി സ്കൂളിന് സമീപത്ത് വച്ച് UDF നേതാക്കളായ അബ്ദുൾ സമദ് ,സി.മൊയ്തീൻ,വി.കെ.നാരായണൻ എന്നിവരെ CPM പ്രവർത്തകരായ ശ്രീജേഷ്, സായൂജ് അടക്കം പതിനൊന്നു പേർ അന്യായമായി സംഘം ചേർന്നു ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്നതായിരുന്നു കേസ്. മയ്യിൽ പോലീസ് Crime No.625/16 ആയി രജിസ്റ്റർ ചെയ്ത കേസിലെ 11 പേരിൽ രണ്ട് പേർ വിദേശത്തായതിനാലും ഒരാൾ മരണപ്പെട്ടതിനാലും ബാക്കി എട്ട് പേർക്കെതിരെയാണ് ഇന്നലെ കോടതി വിധി ഉണ്ടായിരിക്കുന്നത്.