സംസ്ഥാനത്തെ മികച്ച യുവ ക്ലബായി യുവ ക്ലബ്, നൂഞ്ഞേരി കോളനിയെ തിരഞ്ഞെടുത്തു


 

തിരുവനന്തപുരം:- കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2019 ലെ സ്വാമി വിവേകാനന്ദ യുവ പ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു.  യുവ ക്ലബ് വിഭാഗത്തിൽ 2019ലെ സംസ്ഥാനത്തെയും  ജില്ലയിലെയും മികച്ച യുവ ക്ലബിനുള്ള പുരസ്കാരം കൊളച്ചേരി പതിനാലാം വാർഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന 'യുവ ക്ലബ്, നൂഞ്ഞേരി കോളനി'ക്ക്.

2018ലെ സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബായി ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയത്തെയും ജില്ലാതലത്തിൽ യൂത്ത് ക്ലബ് വിഭാഗത്തിൽ 2019 ൽ  'ടൈറ്റാനിക് ആർട്‌സ്& സ്പോർട്സ് ക്ലബ്‌, ചവിട്ടടിപ്പാറ, നാറാത്തിനെയും 2018ൽ ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയത്തെയും അവാർഡിന് തിരഞ്ഞെടുത്തു. 

കൂടാതെ, 2018 ലെ ജില്ലാതല യുവ ക്ലബിനുള്ള പുരസ്കാരം 'യുവ ക്ലബ്, കാട്ടുവാടിയും' 2019 ലെ പുരസ്കാരം യുവ ക്ലബ്, നൂഞ്ഞേരിയും സ്വന്തമാക്കി.

ഇന്ത്യൻ യുവത്വത്തിൻ്റെ എക്കാലത്തെയും പ്രചോദനമായ സ്വാമി വിവേകാനന്ദൻ്റെ നാമഥേയത്തിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡ് വിവിധ മേഖലയിലെ യുവപ്രതിഭകൾക്ക് നൽകുന്ന പുരസ്കാരമാണ് സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്കാരം.

അവാർഡിന് അർഹരാകുന്ന വ്യക്തികൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നൽകും. സംസ്ഥാനത്തെ മികച്ച യൂത്ത് - യുവ ക്ലബുകൾക്ക് 50,000 രൂപയും ജില്ലയിലെ മികച്ച യൂത്ത് - യുവ ക്ലബുകൾക്ക് 30,000 രൂപയും പ്രശസ്തി പത്രവും മൊമന്റോയും നൽകും. 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ കീഴിലായി 2018 ൽ കൊളച്ചേരി പഞ്ചായത്തിൽ 14ാം വാർഡിൽ നൂഞ്ഞേരി കോളനിയിലാണ് യുവ ക്ലബ്ബ് നൂഞ്ഞേരി കോളനി രൂപീകൃതമായത് .

 സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായകമായ കുട നിർമ്മാണവും നൂഞ്ഞേരി കോളനിയിലെ യുവതി യുവാക്കളുടെ ശ്രദ്ധേയമായ സാന്നിധ്യം കൊണ്ട് വിജയിച്ച  രക്ത നിർണ്ണക്യാമ്പ് രക്തസേന രൂപീകരണവും ഇവരുടെ ശ്രദ്ധേയമായ പരിപാടികളായിരുന്നു.

     കൂടാതെ തുണി സഞ്ചി വിതരണം, ലഹരി വിരുദ്ധ ക്ലാസ്, വയോജനങ്ങൾക് ആരോഗ്യ പരിശോധന, ചികിത്സാ സഹായം, അങ്ങനെ അനവധി നിരവധി 40 ഓം വ്യത്യസ്തങ്ങളായ പരിപാടികൾ ഈ രണ്ട് വർഷ കാലയളവിൽ യുവ ക്ലബ്ബ് നൂഞ്ഞേരി സംഘടിപ്പിച്ചിട്ടുണ്ട്. കൊറോണ കാലത്ത് നൂഞ്ഞേരി കോളനിയിലെ 40 ഓളം വീടുകളിൽ സൗജന്യമായി ഹാൻ വാഷ് വിതരണവും, കൊളച്ചേരി ഫസ്റ്റ് ലൈൻട്രീറ്റ്മെൻ്റ് സെൻററിലേക്ക് ആവശ്യമായ സാധനങ്ങളും നൽകുകയും യുവ ക്ലബ് ചെയ്ത പ്രവൃത്തികളിൽ ചിലത് മാത്രമാണ്.

                   പതിനൊന്നാം വാർഡ് മെമ്പർ കെ സി പി ഫൗസിയ, നാറാത്ത് പഞ്ചായത്ത് കോർഡിനേറ്റർ കെ വി ജംഷീർ എന്നിവരുടെ പങ്ക് യുവ ക്ലബ്ബിൻ്റെ വളർച്ചക്ക് വളരെയധികം സഹായകരമായിട്ടുണ്ടെന്ന് ക്ലബ് സെക്രട്ടറി എ വൈശാഖ് പറഞ്ഞു.

2018ലെയും 2019ലെയും പുരസ്കാരങ്ങൾ സെപ്റ്റംബർ മുപ്പതാം തീയതി വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വെച്ച് വ്യവസായ - കായിക - യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജൻ വിതരണം ചെയ്യും.

Previous Post Next Post