ഓൺലൈൻ വെബിനാർ ഇന്ന് രാത്രി 8 മണിക്ക്
കൊളച്ചേരി :-സാധാരണക്കാർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതികളെ കുറിച്ചും അവയുടെ ആനുകൂല്യങ്ങൾ എങ്ങനെ നേടിയെടുക്കണം എന്നതിനെ കുറിച്ച് അറിവ് നൽകാനായി സേവാഭാരതി മാധവ സേവ കേന്ദ്രം ഇന്ന് ( സെപ്റ്റംബർ 15 ചൊവ്വാഴ്ച) രാത്രി 8 മണിക്ക് ആത്മനിർഭർ കൊളച്ചേരി എന്ന പേരിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഒരു വിശദീകരണ വെബിനാർ നടത്തുന്നു.
സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കുന്നു. താത്പര്യമുള്ളവർക്ക് ഗൂഗിൾ മീറ്റിൽ പങ്ക് ചേരാമെന്ന് സേവാഭാരതി, കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി (9747237781) അറിയിക്കുന്നു.