മുൻ മന്ത്രി സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു


കോട്ടയം
:- കേരളാ കോൺഗ്രസ് മുതിർന്ന നേതാവ് സിഎഫ് തോമസ് എംഎൽഎ അന്തരിച്ചു. 81 വയസായിരുന്നു.

വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവല്ല സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ മന്ത്രിയുമായിരുന്നു സി.എഫ് തോമസ്. ഒൻപത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) തുടർച്ചയായി ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2001-2006 കാലത്ത് യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു.

കെ.എസ്.യു രാഷ്ട്രീയരംഗത്തേക്ക് എത്തിയ അദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് പേരെടുക്കുന്നത്. ആദ്യകാലത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ പാർട്ടിയുടെ ചങ്ങനാശ്ശേരി മണ്ഡലം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള കോൺഗ്രസ് കോട്ടയം സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി. കേരള കോൺഗ്രസ് എമ്മിന്റെ ജനറൽ സെക്രട്ടറിയായും ഇടക്കാലത്ത് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

Previous Post Next Post