നാറാത്ത് സ്വദേശി എം.രാജീവൻ മകളുടെ വിവാഹ ദിനം മറ്റൊരു വിവാഹത്തിനുള്ള ചിലവു കൂടി നൽകി
നാറാത്ത് :- സ്വന്തം മകളുടെ വിവാഹദിനത്തിൽ മറ്റൊരു സാധു പെൺകുട്ടിക്ക് വേണ്ട വിവാഹ ചിലവിനുള്ള തുക കൈമാറി നാറാത്ത് സ്വദേശി മാതൃകയായി.സേവാഭാരതി സംസ്ഥാന സമിതി അംഗമായ നാറാത്ത് സ്വദേശി എം.രാജീവനാണ് തന്റെ മകളുടെ വിവാഹ ദിനത്തിൽ മറ്റൊരു പെൺകുട്ടിയുടെ വിവാഹത്തിന് വേണ്ട ചിലവിനുള്ള തുക സേവാഭാരതിയെ ഏൽപ്പിച്ചത്.
പാവപ്പെട്ട കുടുംബങ്ങളിലുള്ള പെണ്‍കുട്ടികള്‍ക്ക് വലിയ അനുഗ്രഹമായ സേവാഭാരതിയുടെ വിവാഹ ധനസഹായ പദ്ധതിയായ മംഗല്യനിധി യിലേക്ക് രാഷ്ട്രീയ സ്വയംസേവക സംഘം സഹപ്രാന്ത പ്രചാരക് ശ്രീ.അ.വിനോദ് അവർകളുടെ കയ്യിൽ നവദമ്പതികളായ അശ്വതിയും ആദർശും ചേർന്ന് തുക കൈമാറി. നാറാത്ത് യു.പി.സ്കൂളിന് സമീപം സ്വഭവനമായ 'മൈത്രം' ത്തിൽ വെച്ച് ലളിതമായി നടന്ന വിവാഹവേദിയിൽ വെച്ച് നടന്ന ചടങ്ങിൽ സേവാഭാരതി സംസ്ഥാന സംഘടന സെക്രട്ടറി ശ്രി.യൂ.എൻ.ഹരിദാസ്, പ്രാന്ത സഹ ഗ്രാമവികാസ് പ്രമുഖ്. ശ്രി.പി.സജീവൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.