റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു


കൊളച്ചേരി :-  കൊളച്ചേരി പറമ്പ് നാലു സെന്റ് കോളനി റോഡിൽ പ്രദേശവാസികളുടെ വാഴ നട്ട് പ്രതിഷേധം.

വർഷങ്ങളായി കാൽ നടയാത്ര കൂടി ദുഷ്കരമായ റോഡിൻ്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ചാണ് ഈ വാഴനടൽ.  റോഡ് ഗതാഗത യോഗ്യമാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Previous Post Next Post