പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം: - പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധികരിച്ചു.അലോട്ട്മെൻറ് ലഭിച്ചവർക്ക് ഇന്ന് രാവിലെ 10 മുതൽ ഒക്ടോബർ ആറുവരെ പ്രവേശനം നേടാം.

അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസ് അടച്ചു സ്ഥിര പ്രവേശനം നേടണം.ഒന്നാം അലോട്ട്മെൻറ് താൽക്കാലികമായി പ്രവേശനം നേടിയവർ ഇത്തവണ മാറ്റം ഒന്നും ഇല്ലെങ്കിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്. സ്ഥിര പ്രവേശനം നേടാത്തവരെ തുടർന്നുള്ള സപ്ലിമെൻററി അലോട്ട്മെൻറ്കളിൽ പരിഗണിക്കുകയില്ല.

അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in  ലെ  Candidate Login-SWS ലെ  Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേയ്ക്ക് അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭ്യമാകും.

Previous Post Next Post