പക്ഷാഘാതം വന്ന് ശരീരം തളര്‍ന്ന സന്തോഷിന് വീടൊരുക്കി സ്വന്തം പാർട്ടി



നാറാത്ത് :- പാതി തളര്‍ന്നുപോയ ശരീരത്തിന്റെ ചലനം പതിയെ വീണ്ടെടുക്കുമ്പോഴും പാതിവഴിയില്‍ നിലച്ചുപോയ വീടിനെച്ചൊല്ലിയുള്ള ആശങ്കകളായിരുന്നു കുറച്ച് കാലം മുമ്പുവരെ സന്തോഷിന്റെ മനസ്സിൽ. എന്നാല്‍ ജീവിതത്തിന്റെ താളം തിരിച്ചുപിടിക്കാനുള്ള പുതിയ ഊര്‍ജ്ജമായി താൻ വിശ്വസിക്കുന്ന പ്രസ്ഥാനം കൈൈതാങ്ങായി സഹായത്തിനെെെത്തിയതോടെ സന്തോഷ് തൻ്റെ സ്വപ്ന ഭവനത്തിലേക്ക് ചുവടുവെച്ച് കയറി. 

സിപിഐ കണ്ണാടിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയും ബികെഎംയു - എഐവൈഎഫ് സജീവപ്രവര്‍ത്തകനുമായിരുന്നു കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ സന്തോഷ്. നാടിന്റെ സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന സന്തോഷിന്റെ ജീവിതം അപ്രതീക്ഷിതമായി വന്ന പക്ഷാഘാതം മാറ്റിമറിച്ചു. ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു വളരെക്കാലം. സ്വപ്നമായിരുന്ന വീട് നിര്‍മ്മാണം പാതിവഴിയിലായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയോടെ വീട് പൂര്‍ത്തീകരിക്കുകയായിരുന്നു. 

 വീടിന്റെ ഗൃഹപ്രവേശനത്തിന് സി പിഐ ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍, യുവകലാസാഹിതി ജില്ല പ്രസിഡന്റ് അഡ്വ. പി അജയകുമാര്‍, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം പി കെ മധുസൂദനന്‍, മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥ്, കണ്ണാടിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പി രാമചന്ദ്രന്‍, വി വി ഉണ്ണികൃഷ്ണന്‍, പി ദാമോദരന്‍, രാജന്‍, പി രവീന്ദ്രന്‍, വിജേഷ് നണിയൂര്‍, ഗിരീഷ് അത്തിലാട്ട്, ടി സി ഗോപാലകൃഷ്ണന്‍, ആര്‍ ഹരിദാസന്‍ തുടങ്ങിയവര്‍ ഗൃഹപ്രവേശനചടങ്ങില്‍ പങ്കാളികളായി.

Previous Post Next Post