മയ്യിൽ രണ്ടും കുറ്റ്യാട്ടൂർ ഒന്നും പുതിയ രോഗികൾ; കൊളച്ചേരിയിൽ ഇന്ന് രോഗികൾ ഇല്ല

ജില്ലയില്‍ 234 പേര്‍ക്ക്  കൊവിഡ്;  203 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം


മയ്യിൽ :- ജില്ലയില്‍ 234 പേര്‍ക്ക് ഇന്ന്  കൊവിഡ് ബാധ സ്ഥിരീകരിച്ചു. 203 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

മയ്യിൽ പഞ്ചായത്തിലെ ഏഴാം വാർഡിലെ ഒരാരോഗ്യ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത്.ഇദ്ദേഹം കണ്ണൂരിലെ ഒരു സ്വകാര്യാശുപത്രി ജീവനക്കാനാണ് . ഒരാൾക്ക്  സമ്പർക്കം വഴിയും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കുറ്റ്യാട്ടൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഒരു ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6062 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 88 പേരടക്കം 3846 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 42 പേര്‍ മരണപ്പെട്ടു. ബാക്കി 2174 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.


സമ്പര്‍ക്കം- 203 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27 

ആന്തൂര്‍ മുനിസിപ്പാലിറ്റി 2 

ഇരിട്ടി മുനിസിപ്പാലിറ്റി 3 

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1 

പാനൂര്‍ മുനിസിപ്പാലിറ്റി 5 

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 16 

തലശ്ശേരി മുനിസിപ്പാലിറ്റി 5 

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 4 

ആലക്കോട് 2 

ചപ്പാരപ്പടവ് 2 

ചെമ്പിലോട് 1 

ചെറുതാഴം 5 

ചിറക്കല്‍ 1 

ചററാരിപ്പറമ്പ് 2 

ധര്‍മ്മടം 3 

എരഞ്ഞോളി 1 

ഏഴോം 1 

കടമ്പൂര്‍ 1 

കടന്നപ്പള്ളി പാണപ്പുഴ 1 

കതിരൂര്‍ 5 

കല്ല്യാശ്ശേരി 3 

കണിച്ചാര്‍ 1 

കണ്ണപുരം 1 

കരിവെള്ളൂര്‍-പെരളം 3 

കീഴല്ലൂര്‍ 7 

കോളയാട് 1 

കൂടാളി 2 

കോട്ടയം 10 

മാലൂര്‍ 1 

മാങ്ങാട്ടിടം 9 

മയ്യില്‍ 1 

മുഴപ്പിലങ്ങാട് 2 

നടുവില്‍ 1 

ന്യൂമാഹി 21 

പടിയൂര്‍ 5 

പന്നിയന്നൂര്‍ 1 

പരിയാരം 2 

പാട്യം 9 

പട്ടുവം 1 

പായം 1 

പെരളശ്ശേരി 6 

പെരിങ്ങോം വയക്കര 11 

തില്ലങ്കേരി 1 

തൃപ്രങ്ങോട്ടൂര്‍ 1 

ഉളിക്കല്‍ 7 

വേങ്ങാട് 7


അന്തര്‍സംസ്ഥാനം- 14 പേര്‍

തലശ്ശേരി മുനിസിപ്പാലിറ്റി 1 

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1 

ആറളം 1 

കുന്നോത്തുപറമ്പ് 1 

മാടായി 1 

മാങ്ങാട്ടിടം 1 

നടുവില്‍ 1 

പന്നിയന്നൂര്‍ 1 

പരിയാരം 1 

പായം 1 

പയ്യാവൂര്‍ 1 

രാമന്തളി 1 

വേങ്ങാട് 2


വിദേശം- മൂന്നു പേര്‍

പായം 3


ആരോഗ്യ പ്രവര്‍ത്തകര്‍- 14 പേര്‍

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1 

തലശ്ശേരി മുനിസിപ്പാലിറ്റി 2 

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1 

കടന്നപ്പള്ളി പാണപ്പുഴ 2 

കുററ്യാട്ടൃര്‍ 1 

മാലൂര്‍ 1 

മയ്യില്‍ 1 

നടുവില്‍ 1 

പട്ടുവം 1 

പായം 2 

തില്ലങ്കേരി 1


നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13908 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 338 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 274 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 79 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 47 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 35 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 21 പേരും എകെജി ആശുപത്രിയില്‍ 32 പേരും ജിം കെയര്‍ ആശുപത്രിയില്‍ 68 പേരും ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ്എംഡിപിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സിആര്‍പിഎഫ് ക്യാമ്പില്‍ അഞ്ച് പേരും ജോസ് ഗിരിയില്‍ നാല് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ ഒരാളും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും മിഷന്‍ ആശുപത്രിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 443 പേരും  വീടുകളില്‍ 12546 പേരുമാണ് നിരീക്ഷണത്തിലുള്ളത്.


പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 90374 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 89771 എണ്ണത്തിന്റെ ഫലം വന്നു. 603 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Previous Post Next Post