മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം അനുവദിക്കും


ശബരിമല :- ശബരിമലയില്‍ മണ്ഡലകാലത്ത് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നതിന് തീരുമാനമായി. പ്രത്യേക സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഭക്തരെ അനുവദിക്കുക. ഇതിനായുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ രൂപീകരിക്കാനും തീരുമാനമായി. വെര്‍ച്വല്‍ ക്യൂ വഴിയാകും പ്രവേശനം അനുവദിക്കുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും പ്രവേശിപ്പിക്കുന്നതിനും തീരുമാനമായി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. അതേസമയം, നടപ്പന്തലില്‍ വിരിവച്ച് കിടക്കുന്നതിന് ആരെയും അനുവദിക്കില്ല. രാത്രി തങ്ങുന്നതിനും അനുവദിക്കില്ലെന്നും തീരുമാനമായിട്ടുണ്ട്.

Previous Post Next Post