ആക്രമിക്കപ്പെട്ട നേതാജി വായനശാല ഡി സി സി പ്രസിഡന്റ്‌ സന്ദർശിച്ചു

വായനശാലയ്ക്കു  നേരെ ആക്രമണം ; പ്രതിഷേധം കനക്കുന്നു

 ചേലേരി :- ചേലേരി എ യു.പി.സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കേരളാ ഗ്രന്ഥശാലാ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ചേലേരി നേതാജി വായനശാല & ഗ്രന്ഥാലയത്തിനു നേരെ  ഇന്നലെ രാത്രി  നടന്ന ആക്രമണത്തിൽ പ്രതിഷേധം കനക്കുന്നു.

 വായനശാലയും കെട്ടിടവും ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി സന്ദർശിച്ചു. രാജ്യം അദ്ധ്യാപക ദിനം ആചരിക്കുന്ന ദിവസത്തിൽ തന്നെ വിജ്ഞാന കേന്ദ്രങ്ങളായ വായനശാലക്ക് നേരെ നടന്ന ഈ ഹീന നടപടിയെ ശക്തമായ ഭാഷയിൽ സതീശൻ പാച്ചേനി അപലപിച്ചു.കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  

 കൊളച്ചേരി  ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.എം.ശിവദാസൻ,ചേലേരി മണ്ഡലം പ്രസിഡണ്ട് പ്രേമാനന്ദൻ ,കൊളച്ചേരി  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനന്തൻ മാസ്റ്റർ, കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ബാലസുബ്രഹ്മണ്യൻ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സിക്രട്ടറി സി ശ്രീധരൻ മാസ്റ്റർ, പി.കെ.രഘുനാഥ്, മുരളി മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ ,എപ്രകാശൻ മാസ്റ്റർ, ഇ.പി. വിലാസിനി എന്നിവരും ഡി.സി.സി പ്രസിഡണ്ടിന്റെ കൂടെ ഉണ്ടായിരുന്നു. 

തിരുവനന്തപുരം സംഭവത്തിന്റെ മറവിൽ നാട്ടിൽ നടക്കുന്ന ആക്രമങ്ങളുടെ തുടർച്ചയാണ് ഈസംഭവവും എന്ന് സംശയിക്കുന്നതായും കോൺഗ്രസ്‌ ആരോപിച്ചു.  

വായനശാലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് വായനശാലാ പരിസരത്ത് പ്രതിഷേധ യോഗം സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.  പ്രതിഷേധ യോഗത്തിൽ ലൈബ്രറി കൌൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ സംബന്ധിക്കും.

Previous Post Next Post