കാട്ടുപന്നിക്കൂട്ടം നാശം വരുത്തിയ കൃഷിയിടം സന്ദർശിച്ചു

കാട്ടുപന്നിക്കൂട്ടം നാശം  വരുത്തിയ  കൃഷിയിടം സന്ദർശിച്ചു

കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ  കൃഷിയിടങ്ങളിൽ കാട്ടുപന്നിക്കൂട്ടം വരുത്തിയ  കൃഷി നാശം  ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.വി.വേണുഗോപാൽ, പഞ്ചായത്ത് ഭരണസമിതി അംഗം കെ.പി.ചന്ദ്രഭാനു ,ജനറൽ സിക്രട്ടറി ദേവരാജൻ ,വൈസ് പ്രസിഡണ്ട് ഇ.പി.ഗോപാല കൃഷ്ണൻ എന്നിവർ സന്ദർശിച്ചു.

കൃഷി നശിപ്പിക്കപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുകയും റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. 

പഞ്ചായത്തിലെ വിവിധ ഇടങ്ങളിലെ പല കർഷകർക്കും ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ടു. കൃഷിയിറക്കിയ മിക്ക കർഷകരും പന്നിക്കൂട്ടത്തിൻ്റെ ആക്രമണ ഭീതിയിലാണ് വനം വകുപ്പുമായ് ബന്ധപ്പെട്ട് സത്വര നടപടികൾ സ്വീകരിക്കണമെന്നും കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തിര ധനസഹായം നല്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Previous Post Next Post