കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഇ ഷോപ്പ് കമ്പിൽ പ്രവർത്തനമാരംഭിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് കെ. താഹിറ ഉദ്ഘാടനം ചെയ്തു .
കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ശ്രീ. ഡോ. എം സുർജിത് മുഖ്യ പ്രഭാഷണം നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. അനിൽകുമാർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻമാരായ ഷറഫുന്നിസ . ടി, ഷമീമ. ടി.വി, നബീസ .പി, വാർഡ് മെമ്പർ പി.വി വത്സൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
CDS ചെയർപേഴ്സൻ ദീപ പി.കെ യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മെമ്പർ സെക്രട്ടറി കെ.പി.രാജൻ സ്വാഗതവും സംരംഭ ഉപസമിതി കൺവീനർ എം. ഷീമ നന്ദിയും പറഞ്ഞു.