മംഗലാപുരം- ചെന്നൈ സ്പെഷൽ ട്രയിൻ 27 മുതൽ എല്ലാ ദിവസവും



തിരുവനന്തപുരം:- തിരുവനന്തപുരത്തുനിന്നും മംഗളൂരുവില്‍നിന്നും ചെന്നൈയിലേക്കും തിരിച്ചും സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.

മംഗളൂരു – ചെന്നൈ സ്പെഷല്‍ ട്രെയിന്‍ (02602) സെപ്റ്റംബര്‍ 27ന്​ മംഗളൂരുവില്‍നിന്നും ചെന്നൈ – മംഗളൂരു സ്പെഷല്‍ ട്രെയിന്‍ (02601) 28ന്​ ചെന്നൈയില്‍നിന്നും സര്‍വിസ് തുടങ്ങും. ചെന്നൈ – തിരുവനന്തപുരം ട്രെയിന്‍ സെപ്റ്റംബര്‍ 27ന്​ ചെന്നൈയില്‍നിന്നും 28ന്​ തിരുവനന്തപുരത്തുനിന്നും സര്‍വിസ് തുടങ്ങും.

ചെന്നൈ – മംഗളൂരു പ്രതിദിന ട്രെയിന്‍ രാത്രി 8.10ന്​ ചെന്നൈയില്‍നിന്ന്​ പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചക്ക്​ 12.10ന്​ മംഗളൂരുവിലെത്തും. ഉച്ച 1.30ന്​ മംഗളൂരുവില്‍നിന്ന്​ പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍​ച്ചെ 5.35ന്​ ചെന്നൈയിലെത്തും.

പാലക്കാട്​ ജങ്​ഷന്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, ​ഫറോക്ക്​, കോഴിക്കോട്​, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി, കണ്ണൂര്‍, പഴയങ്ങാടി, പയ്യന്നൂര്‍, ചെറുവത്തൂര്‍, കാഞ്ഞങ്ങാട്​​, കാസര്‍കോട്​, മഞ്ചേശ്വരം എന്നിവയാണ്​ ​കേരളത്തിലെ സ്റ്റോപ്പുകള്‍.

ചെന്നൈ – തിരുവനന്തപുരം പ്രതിദിന ട്രെയിന്‍ ചെന്നൈയില്‍നിന്ന് ദിവസവും രാത്രി 7.45ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സ്പെഷല്‍ (02623) അടുത്തദിവസം രാവിലെ 11.45ന്​ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തുനിന്ന് ഉച്ചക്ക്​ മൂന്നിന് പുറപ്പെടുന്ന തിരുവനന്തപുരം – ചെന്നൈ സ്പെഷല്‍ (02624) അടുത്തദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും.

പേട്ട, വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തൃപ്പൂണിത്തുറ, എറണാകുളം ടൗണ്‍, ആലുവ, അങ്കമാലി, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്​റ്റോപ്പുകള്‍.

Previous Post Next Post