മയ്യിൽ :- കുടുംബ വഴക്കിനെ തുടർന്ന് പരുക്കേറ്റ് കണ്ണൂർ ഗവ. പരിയാരം മെഡിൽക്കൽ കോളേജിൽ പ്രവേശിപ്പിച്ച മധ്യവയസ്കൻ മരണപ്പെട്ടു. കയരളം മേച്ചേരിയിലെ പാപ്പിനിഞ്ചേരി വീട്ടിൽ ശശിധരൻ (49) ആണ് ഇന്ന് വൈകിട്ട് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം അടിയേറ്റ ഇദ്ദേഹം ആസ്പത്രിയിൽ ചികിത്സയിലായിരുന്നു . ഇദ്ദേഹം ശ്രീകണ്ടാപുരം ചെമ്പേരി സ്വദേശിയാണ്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കയരളത്തെ ഭാര്യാ ഗൃഹത്തിൽ വച്ചാണ് സംഭവം. ശശിധരന്റെ ഭാര്യാ സഹോദരൻ ആണ് ആക്രമിച്ചതെന്നാണ് സൂചന.വീട്ടിൽ വച്ചുണ്ടായ വാക്കുതർക്കമാണ് അക്രമണത്തിന് കാരണമത്രെ.മകൾ സ്നേഹയുടെ പരാതിയിൽ പ്രതിക്കെതിരെ മർദ്ദനത്തിന് മയ്യിൽ പോലീസ് കേസെടുത്തിരുന്നു .