അയ്യങ്കാളി - ശ്രീ നാരായണ ഗുരു ജയന്തി ആഘോഷിച്ചു
കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ ആയ്യങ്കാളി, ശ്രീ നാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ചു... Hട & Hടട വിഭാഗത്തിൽ നടന്ന മത്സരത്തിൽ മധുരിമ ജി എസ്, ഗോപിക കെ, ആവണി എം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. LP & up വിഭാഗത്തിൽ ശ്രീനിധി ടി, അമർനാഥ് ജി എസ്, ദിയ കൃഷ്ണ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയികളായി.
ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥി പ്രസിഡൻ്റ് സി ഒ ഹരീഷ്, സെക്രട്ടറി മഹീന്ദ്രൻ കെ.പി, ട്രഷറർ ദിനേശൻ പി പി, വിജ്ഞാന വീഥി കോ ഓർഡിനേറ്റർ സുരേഷ് ബാബു മാസ്റ്റർ, പവിത്രൻ വി.പി,മഹേഷ് കെ കെ, മധുസൂദനൻ, ഷാജി.എം, സതീശൻ വി.പി, ധനേഷ് എം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.