ജില്ലയിൽ 300 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
മയ്യിൽ:- സി പി എം ജന.സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി കലാപകേസിൽ പ്പെടുത്താനുള്ള ബി ജെ പി സർക്കാർ നീക്കത്തിനെതിരെ സിപിഐ എം നടത്തിയ പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി മയ്യിൽ ഏരിയയിൽ നാൽപതോളം കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുഴുവൻ ലോക്കലുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് സമരം നടന്നത്.
മയ്യിൽ ടൗണിൽ നടന്ന പ്രതിഷേധ സംഗമത്തിന് ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ, ജില്ലാ കമ്മിറ്റിയംഗം കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.