ഇന്ന് മയ്യിൽ CHC യിൽ വച്ച് നടന്ന കോവിഡ് ടെസ്റ്റിൽ മയ്യിൽ, കൊളച്ചേരി സ്വദേശികൾക്ക് രോഗം

 ഇന്ന് മയ്യിലിൽ വച്ച് നടത്തിയ കോവിഡ് പരിശോധനയിൽ  നാല് പേർക്ക് പോസിറ്റീവ്


മയ്യിൽ :-  മയ്യിൽ CHC യിൽ വച്ച് ഇന്ന് നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ നൂറുപേരുടെ സ്രവ പരിശോധന നടത്തിയതിൽ നാലു പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതായി മയ്യിൽ CHC മെഡിക്കൽ ഓഫീസർ ഡോ.പി കെ കാർത്ത്യായനി അറിയിച്ചു.

മയ്യിൽ പഞ്ചായത്തിലെ കോട്ടയാട് (3)  വാർഡിലെ രണ്ടു പേർക്കും വേളം (6) വാർഡിലെ ഒരാൾക്കും കൊളച്ചേരി പഞ്ചായത്തിലെ പെരുമാച്ചേരി (6) വാർഡിലെ ഒരാൾക്കുമാണ് കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം ലഭിച്ചത്.

മയ്യിൽ പഞ്ചായത്തിലെ വാർഡ് 3 ൽ 48 കാരന് സമ്പർക്കം വഴിയും ക്വാറൻറയിൻ കഴിയുകയായിരുന്ന 35 കാരനുമാണ് രോഗം സ്ഥിരീകരിച്ചത് .  വാർഡ് ആറിലെ 55 കാരൻ സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

കൊളച്ചേരി പഞ്ചായത്തിലെ പെരുമാച്ചേരി വാർഡിൽ(6)പ്പെട്ട കയരളം മൊട്ടയിൽ  താമസിക്കുന്ന 34 വയസ്സുള്ള സ്ത്രീക്കും പരിശോധയിൽ കോവിഡ് സ്ഥിരീകരിച്ചു.

ലക്ഷണങ്ങളില്ലാത്തവരായതിനാൽ വീട്ടിൽ തന്നെ ഒരാളുടെ പരിചരണത്തിൽ തുടരാൻ ഇവരോട്  നിർദേശിക്കുകയും ചെയ്തിരിക്കുകയാണ്.

Previous Post Next Post