പെൻഷൻ മസ്റ്ററിംഗ് ഒക്ടോബർ 15 വരെ നടത്താം



സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത പെൻഷൻ അർഹതയുള്ളവർക്ക് ഒക്‌ടോബർ 15 വരെ മസ്റ്ററിംഗ് നടത്താം. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഹോം മസ്റ്ററിംഗിനും, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകൾ/ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ മുഖേനയും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കാം.


സർവ്വീസ് പെൻഷൻകാരുടെ മസ്റ്ററിങ് മാർച്ച് 31 വരെയും  നീട്ടിയിട്ടുണ്ട്.ട്രഷറിയിൽ പോകാതെ തന്നെ മസ്റ്ററിങ് നടത്താവുന്നതാണ് . ഒന്നുകിൽ ലൈഫ്‌ സർട്ടിഫിക്കറ്റ് തപാലിൽ അയക്കാം ,അല്ലെങ്കിൽ e-mail വഴി അയക്കാം ,അതുമല്ലെങ്കിൽ ട്രഷറി ഓഫീസറുമായി whats app വീഡിയോ കോൾ വഴിയും  ഉച്ചക്കു ശേഷം 2 മുതൽ 5 മണി വരെ  മസ്റ്ററിങ് നടത്താവുന്നതാണ് .
Previous Post Next Post