മയ്യിൽ:- വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള മയ്യിൽ പഞ്ചായത്തിന്റെ ജനകീയ ഹോട്ടൽ 21ന് പ്രവർത്തനമാരംഭിക്കും.
പഞ്ചായത്ത് ഓഫീസിന് സമീപത്തെ കുടുംബശ്രീ സിഡിഎസ് ഹോട്ടലാണ് ജനകീയ ഹോട്ടലായി പ്രവർത്തിക്കുക. 20 രൂപയുടെ ഊൺ സൗകര്യം ലഭ്യമായിരിക്കും.
ഒക്ടോബർ 21ന് പകൽ 12 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാലന്റെ അധ്യക്ഷതയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി ഉദ്‌ഘാടനം ചെയ്യും.
ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം സുർജിത്ത് പദ്ധതി വിശദീകരിക്കും.