കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ വാർഡ് 17 ലെ പോലീസ് മുക്ക് പാട്ടയം മൂസാൻ പീടിക റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.
സി പി ഐ (എം) എടക്കൈ ബ്രാഞ്ചും പാട്ടയം കലാഗ്രാമവും സംയുക്തമായി നടത്തിയ പരിപാടി മുരളീധരബാബു അധ്യക്ഷതയും സജിത്ത് പാട്ടയം ഉദ്ഘാടനവും നിർവ്വഹിച്ചു.
അരുൺകുമാർ സ്വാഗതം പറഞ്ഞു.വൽസല.കെ,ഉത്തമൻ ചേലേരി എന്നിവർ സംസാരിച്ചു.നാരായണൻ, ഭാസ്ക്കരൻ എന്നിവർ പങ്കെടുത്തു.