നാറാത്ത് :- ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിയമിതരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും പരിശോധനകള്‍ തുടരുന്നു.
നാറാത്ത് പഞ്ചായത്തിൽ സെക്ടർ മജിസ്ട്രേറ്റായി ചുമതലയേറ്റ കണ്ണൂർ സൗത്ത് എ ഇ ഒ കൃഷ്ണൻ കുറിയ ഇന്ന് കമ്പിൽ ടൗണിലും മത്സ്യ മാർക്കറ്റിലും നാറാത്തിൻ്റെ വിവിധ ഭാഗങ്ങളിലെ കടകളിലും പരിശോധന നടത്തി.
പരിശോധനയില്‍ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയവര്‍ക്കെതിരേയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും രജിസ്റ്റർ സൂക്ഷിക്കാത്ത കടകൾക്കെതിരെയും കേസുകൾ ചാര്‍ജ് ചെയ്തു. പോലിസിന്റെ സഹായത്തോടെ നിയമലംഘകര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചു തുടങ്ങി.
മാസ്ക് ധരിക്കാത്ത 10 പേർക്ക് എതിരെയും രജിസ്റ്ററുകളും സാനിറ്റയിസറും ശരിയായ രീതിയിൽ സൂക്ഷിക്കാത്ത 15 കടകൾക്കെതിരെയും ഇന്ന് കേസ് രജിസ്റ്റർ ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘന പരിശോധന തുടർന്നുള്ള ദിവസങ്ങളിലും നടക്കുമെന്നും സെക്ടർ മജിസ്ട്രേറ്റ് പറഞ്ഞു.