മയ്യിൽ:- മാണിയൂർ ശ്രീ സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലും കിഴക്കൻ കാവ് ഭഗവതി ക്ഷേത്രത്തിലും തുടർച്ചായി നടന്ന മോഷണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കവർച്ചക്കാരെ പിടികൂടണമെന്നും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (CITU) മയ്യിൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു,
മുൻപൊരിക്കലും കേട്ടുകേൾവിയില്ലാത്ത വിധത്തിൽ ഒരേ സ്ഥലത്ത് തുടർച്ചയായ ദിവസങ്ങളിൽ തന്നെ മോഷണം നടക്കുക എന്നത് സമൂഹത്തിനാകെയും നിയമപാലകരേയും ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ്. കോ വിഡ് ദുരിതകാലത്ത് നിത്യത പോലും നടത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള നീച കൃത്യങ്ങൾ അനുവദിച്ചു കൊടുക്കാൻ പറ്റുന്നതല്ല. അതിനെതിരെ വിശ്വാസി സമൂഹവും നാട്ടുകാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട് .ആന്റി ടെമ്പിൾ സ്ക്വാഡ് ഉണർന്ന് പ്രവർത്തിക്കണമെന്നും പോലീസിന്റെ രാത്രികാല പെട്രോളിങ്ങ് ഊർജിതപ്പെടുത്തണം എന്നും യോഗം ആവശ്യപ്പെട്ടു.
ആയതിന് വേണ്ടുന്ന നടപടികൾ അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തിരമായി ഉണ്ടാവണം. കെ .പ്രദീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിക്രട്ടറി എൻ.വി. ലതീഷ്, എ.ബാലകൃഷ്ണൻ, എം.പ്രദീപൻപൊറൊളം, വിഷ്ണു നമ്പൂതിരി അരിമ്പ്ര, സതി മാണിയൂർ, കെ.വി. ശ്രീജിത്ത് വേളം, രാജൻ നമ്പീശൻ, കാർത്യായനി മാരസ്യാർ എന്നിവർ സംസാരിച്ചു.