കൊളച്ചേരി ഗ്രാമ പഞ്ചയത്തിന് സംസ്ഥാന സർക്കാറിൻ്റെ ശുചിത്വ പദവി പുരസ്കാരം


കൊളച്ചേരി
: - കൊളച്ചേരി ഗ്രാമ പഞ്ചയത്തിന് സംസ്ഥാന സർക്കാറിൻ്റെ ശുചിത്വ പദവി പുരസ്കാരം ലഭിച്ചു. പുരസ്കാരം ജില്ലാ പഞ്ചയത്ത് മെമ്പർ അജിത്ത് മാട്ടൂൽ  ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് കെ.താഹിറയ്ക്ക് കൈമാറി.

പഞ്ചായത്തിനു വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ താഹിറ ട്രോഫി ഏറ്റ് വാങ്ങി.  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.അനന്തൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നബീസ പി, വാർഡ് മെമ്പർമാരായ അബ്ദുൾ നിസാർ എൽ, മുഹമ്മദ് ഹനീഫ, ഷറഫുനീസ, കെ സി പി ഫൗസിയ ,അനിത കെ എന്നിവർ പങ്കെടുത്തു.

കെ.എം ശിവദാസൻ, കെ പി അബ്ദുൾ സലാം, പി വി വേണുഗോപാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ലേഖ അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും വി ഇ ഒ രായപ്പൻ സ്റ്റാലിൻ നന്ദിയും പറഞ്ഞു.

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം ഇന്ന്  രാവിലെ  ഓണ്‍ലൈന്‍ ആയി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണത്തിൽ മികവ് തെളിയിച്ച് 589 തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനമാണ്  മുഖ്യമന്ത്രി നിർവഹിച്ചത്. സംസ്ഥാനത്ത്  501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്കുപഞ്ചായത്തുകളുമാണ് നേട്ടം കൈവരിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻകേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തിൽ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്.

Previous Post Next Post