കൊളച്ചേരി: - ഹാഥ്‌റസില്‍ ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ യുപി സര്‍ക്കാരും പോലിസും നടത്തുന്ന പകപോക്കലില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിഷേധ സംഗമങ്ങള്‍ നടത്തി.
പോപുലര്‍ ഫ്രണ്ട് കമ്പില്‍ ഏരിയാ കമ്മിറ്റിക്കു കീഴില്‍ നാറാത്ത്, ടി സി ഗേറ്റ്, കമ്പില്‍, കൊളച്ചേരി മുക്ക്, മയ്യില്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധ സംഗമം നടത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പ്രതിഷേധം. മയ്യിലില്‍ ഏരിയാ പ്രസിഡന്റ് ഷാഫി, ഇസ്ഹാഖ്, മുജീബ് എന്നിവരും കൊളച്ചേരി മുക്കില്‍ ഏരിയാ സെക്രട്ടറി റാസിഖ്, മുസമ്മില്‍, ബഷീര്‍ എന്നിവരും നേതൃത്വം നല്‍കി.
നാറാത്ത് ബസാറില്‍ അബ്ദുല്ല നാറാത്ത്, മുഹമ്മദ് കുഞ്ഞി, ടി സി ഗേറ്റില്‍ മുഹമ്മദ് സമീര്‍, ജംഷീര്‍ നാറാത്ത്, ഇബ്രാഹീം, കമ്പിലില്‍ കമറുദ്ദീന്‍, ശിഹാബ് എന്നിവരും നേതൃത്വം നല്‍കി. സവര്‍ണയുവാക്കള്‍ ബലാല്‍സംഗം ചെയ്യുകയും നാവറുക്കുകയും ചെയ്ത ദലിത് പെണ്‍കുട്ടിയുടെ മരണം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇതിനിടെ, ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയായിരുന്ന കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളെയും മാധ്യമപ്രവര്‍ത്തകനെയും യുപി പോലിസ് അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു.