മയ്യിൽ :- ജവഹർ ബാൽ മഞ്ച് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർ ബാൽ മഞ്ച് കോറളായി യൂണിറ്റിലെ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. ജനശ്രീ മയ്യിൽ മണ്ഡലം ചെയർമാൻ മജീദ് കടൂർ ഉൽഘാടനം ചെയ്തു.
അനീഷ് പാറപ്പുറം(ജവഹർ ബാൽ മഞ്ച് ജില്ല കോർഡിനേറ്റർ ) അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് കൊയിലേരിയൻ(യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ), പ്രജീഷ് കോറളായി(JBM ബ്ലോക്ക് കോർഡിനേറ്റർ ) കെ.പി.പി.ഷമീം, സി.മനീഷ്, കെ.ഷൈനു, ഹാനി അഷ്റഫ്, റസിൻ റഫീഖ് എന്നിവർ നേതൃത്വം നല്കി.