കരവിരുതിൽ വിസ്മയം തീർത്ത് അമൽ ഉണ്ടാക്കിയത് നിരവധി 'വാഹനങ്ങൾ '


കൊളച്ചേരി: - 
നൂഞ്ഞേരി സ്വദേശി ആയ അമൽ തൻ്റെ കരവിരുതിൽ നിർമ്മിച്ച വാഹനങ്ങളുടെ രൂപങ്ങൾ ആരിലും കൗതുകമുണർത്തുന്നവയാണ്. ഒട്ടനേകം വാഹനങ്ങളുടെ രൂപ നിർമ്മാണത്തിലും  കരകൗശല സാധനങ്ങളുടെ നിർമ്മാണത്തിലും വിസ്മയം തീർക്കുകയാണ് അമൽ.

കല്യാശ്ശേരി ഹയർ സെക്കൻ്ററി വിദ്യാർഥിയായ അമൽ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും വീഡിയോ കാണുകയും അതിനോട് താൽപര്യം തോന്നുകയും തുടർന്ന് അമൽ നിർമ്മാണത്തിൽ ഏർപ്പെടുകയും ചെയ്യുകയായിരുന്നു.

നൂഞ്ഞേരി ദാലിൽ പള്ളി സ്വദേശിയായ ഗോപിനാഥൻ - ഉഷ ദമ്പതിമാരുടെ മകനാണ് അമൽ .  അയന ഏക സഹോദരിയാണ്.

 വാഹനങ്ങളുടെ രൂപങ്ങളുടെ നിർമ്മാണത്തിലും  കരകൗശല സാധനങ്ങളുടെ നിർമ്മാണത്തിലും സ്കൂൾ ശാസ്ത്രമേളകളിൽ മികവ്  തെളിയിച്ചിട്ടുണ്ട്. സ്ക്കൂൾ ശാസ്ത്രമേളകളിൽ നിന്നും സ്റ്റീൽ മോഡലിങ്ങിൽ പത്താംതരത്തിൽ നിന്നും പതിനൊന്നാംതരത്തിൽ നിന്നും A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. (Kolachery varthakal Online ).

അമൽ നിർമ്മിച്ച കര കൗശല വസ്തുകൾ കാണാൻ ഒട്ടനവധി സുഹൃത്തുക്കളും മറ്റും എത്താറുണ്ട്.ഒമ്പതാം തരം മുതൽ പഠനം കഴിഞ്ഞുള്ള ബാക്കി സമയങ്ങളിൽ ഇതിനായി സമയം കണ്ടെത്തിയാണ് അമൽ നിർമ്മണത്തിൽ ഏർപ്പെടുന്നത്.

ഒത്ത വില കിട്ടിയാൽ നിർമ്മാണ വസ്തുക്കൾ വിൽക്കാനുള്ള തീരുമാനത്തിലാണ് അമൽ.

Previous Post Next Post