നാറാത്ത് :- കെഎം.ഷാജി എംഎൽഎ ക്കെതിരെ പാപ്പിനിശേരിയിലെ പാർട്ടി ഗ്രാമത്തിലെ പ്രാദേശിക നേതാവ് ക്വട്ടേഷൻ നൽകിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കെഎംഷാജിയുടെ അനീതിക്കെതിരെയള്ള പോരാട്ടത്തിലുള്ള അസഹിഷ്ണുതയും രാഷ്ട്രീയ വിയോജിപ്പും കണ്ടും സി പി എംനുണ്ടായ നഷ്ടങ്ങളിൽ നിന്നുണ്ടായ വൈരാഗ്യമാണോ ഈ സംഭവത്തിന് പുറകിലെന്നും കൂടി പ്രത്യേകം അന്വേഷിക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് സൈഫുദ്ധീൻ നാറാത്ത്, ജനറൽ സിക്രട്ടറി മുസമ്മിൽ പുല്ലൂപ്പി, സുഫീൽ ആറാംപീടിക ഇൻഷാദ് മൗലവി cv, കാദർ കമ്പിൽ, അഷ്‌റഫ്. പി. പി, നൂഹ് കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു.