കൊവിഡ് ബാധിച്ച് നാറാത്ത് ആറാംപീടികയിലെ അബ്ദുറഹ്മാൻ മരണപ്പെട്ടു


നാറാത്ത്:-
നാറാത്ത് പഞ്ചായത്ത് പരിധിയിൽ കൊവിഡ് ബാധിച്ച് വയോധികൻ മരണപ്പെട്ടു. പഞ്ചായത്തിലെ വാർഡ് ആറായ ആറാംപീടിക കോളനിയിലെ അബ്ദുറഹ്മാൻ(80) ആണ് ഇന്നു പുലർച്ചയോടെ മരണപ്പെട്ടത്. ( Kolachery varthakal online)

ആദ്യകാലത്ത് വഴിയോരങ്ങളിലും മറ്റും കച്ചവടം ചെയ്യുന്നയാളായിരുന്ന ഇദ്ദേഹം, ഇക്കഴിഞ്ഞ ചൊവ്വാഴ്ച കൊവിഡ് പോസിറ്റീവ് ആയി കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന്, ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്.

 ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ്, സഫിയ, ഷരീഫ്, മുഹമ്മദലി, സീനത്ത്, സമീറ, പരേതനായ അബു.

Previous Post Next Post