മാസ്‌ക് നിര്‍മ്മാണത്തിൽ വിജയഗാഥ രചിച്ച് ഖാദി ബോര്‍ഡ്


കണ്ണൂർ :-
കൊവിഡ് കാലത്ത് മാസ്‌ക് നിര്‍മ്മാണത്തിലൂടെ നേട്ടമുണ്ടാക്കുകയാണ് ഖാദി ബോര്‍ഡ്. ആറര ലക്ഷത്തോളം മാസ്‌കുകള്‍ വിറ്റഴിച്ച് ഖാദി ബോർഡ്. ഖാദിയുടെ തുണികൊണ്ട് നിര്‍മ്മിക്കുന്ന മാസ്‌ക് നൂറിലധികം ഔട്ട്‌ലെറ്റുകള്‍ വഴിയാണ് വിപണിയിലെത്തിക്കുന്നത്. 15 രൂപയാണ് ഒരു മാസ്‌കിന്റെ വില. കൂട്ടമായി വാങ്ങുമ്പോള്‍ വിലക്കിഴിവും ഉണ്ട്. 

ഉപയോഗിക്കാന്‍ സുഖപ്രദമായ ഖാദി മാസ്‌കിന് ആവശ്യക്കാര്‍ ഏറെയാണ്. പലരും മാസ്‌ക് നിര്‍മ്മാണത്തിന് ഖാദി തുണി തേടിയെത്തുന്നുമുണ്ട്. വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ അതേ നിറത്തിലുള്ള മാസ്‌കുകളും ഖാദി ഔട്ട്‌ലെറ്റില്‍ ലഭ്യമാണ്. കൊവിഡ് പ്രതിസന്ധി തരണം ചെയ്യാനുള്ള കൂട്ടായ പരിശ്രമത്തിലാണ് ഖാദി മേഖല.

Previous Post Next Post