കണ്ണൂർ :- ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ട്രോമ കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ നിര്‍വഹിച്ചു. ട്രോമ കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുന്നയാളുടെ അപകടനില അനുസരിച്ച് റെഡ്, യെല്ലോ, ഗ്രീന്‍ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് അടിയന്തര വൈദ്യസഹായം നല്‍കുന്നത്.
ആകെ 15 ബെഡുകളാണ് യൂണിറ്റിലുള്ളത്. റെഡ് സോണില്‍ വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള രണ്ട് ബെഡുകളും ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ക്കായുള്ള യെല്ലോ സോണില്‍ നാല് ബെഡുകളും നിരീക്ഷത്തില്‍ കഴിയുന്നവര്‍ക്കായുള്ള ഗ്രീന്‍ സോണില്‍ ഒമ്പത് ബെഡുകളുമാണ് ഒരുക്കിയിട്ടുള്ളത്.യൂണിറ്റില്‍ പ്രവേശിപ്പിക്കുന്ന സ്ഥലത്ത് പോലീസ് എയ്ഡ് പോസ്റ്റ് സംവിധാനവുമുണ്ട്. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ഹൗസ് സര്‍ജന്‍, എന്നിവര്‍ക്കായി പ്രത്യേകം മുറിയും ഇവിടെയുണ്ട
1 കോടി 90 ലക്ഷം രൂപ ചെലവിലാണ് ട്രോമ കെയര്‍ യൂണിറ്റ് സജ്ജമാക്കിയത്. ഒരു കോടിയോളം രൂപയുടെ ഉപകരണങ്ങളാണ് ഇവിടെയുള്ളത്. ജില്ലാ പഞ്ചായത്ത് ആശുപത്രി വികസന സമിതിയില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉള്‍പ്പെടെയാണിത്.