തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുമെന്ന് സൂചന. അന്തിമ തീരുമാനം ഉടൻ. തെരഞ്ഞെടുപ്പ് ഡിസംബർ 11ന് മുൻപ് നടത്താനാണ് നീക്കം. പൊലീസ് വിന്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡിജിപിയുമായി ഈ ആഴ്ച യോഗം ചേരും.
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് ഡിസംബർ 11ന് മുൻപ് നടത്താനാണ് ആലോചന. എന്നാൽ, രണ്ട് ഘട്ടമായി തെരഞ്ഞടുപ്പ് നടത്തണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ തവണ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.
അതേസമയം, ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിലപാടിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ, പൊലീസ് വിന്യാസം അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. ഇതിനായി പോളിംഗ് സ്‌റ്റേഷനുകൾ എത്രയെണ്ണമെന്നത് സംബന്ധിച്ച് കാര്യത്തിൽ വ്യക്തത വരുത്തണം. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമാകും. ഇതനുസരിച്ച നവംബർ ആദ്യവാരം തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകുമെന്നാണ് കരുതുന്നത്.