മയ്യിൽ പോലീസിന് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ട്


മയ്യിൽ:-
മാണിയൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തുടർച്ചയായി മോഷണം നടത്തി നാട്ടിലാകെ ഭീതി പടർത്തിയ മോഷ്ടാവിനെ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുക എന്ന ശ്രമകരമായ ജോലി നിർവ്വഹിച്ച മയ്യിൽ പോലീസ് അധികാരികളെ മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (CITU) മയ്യിൽ ഏരിയ കമ്മിറ്റി അഭിനന്ദിച്ചു. 

കോവിഡ് 19 മൂലം നിത്യതയ്ക്ക് പോലും കഷ്ടപെടുന്ന അവസ്ഥയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ക്ഷേത്രങ്ങൾക്കും വിശ്വാസികൾക്കും വളരെയധികം വൈഷമ്യകരമായ കാര്യമായിരുന്നു.അതുൾകൊണ്ട് ഊർജ്ജിതമായ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളിയെ കണ്ടെത്തിയ നടപടികൾ മാതൃകയാണെന്ന് കമ്മിറ്റി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

Previous Post Next Post