കൊളച്ചേരി :- ബൈക്കിലെത്തിയ രണ്ടുപേർവീട്ടമ്മയുടെ സ്വർണമാല കവർന്നു.
കരിങ്കൽ കുഴി നണിയൂരിലെ മൈലാട്ട് ദേവിയുടെ മാലയാണ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ നണിയൂർ കനാലിനു സമീപത്തുവച്ച് ബൈക്കിലെത്തിയവർ പൊട്ടിച്ചോടിയത്.
കവർച്ചക്കാർ ഹെൽമറ്റ് ധരിച്ചിരുന്നതായി പരാതിക്കാരി പറഞ്ഞു. മയ്യിൽ പൊലീസിൽ പരാതി നൽകി.