മയ്യിൽ :- മയ്യിൽ ബമ്മണാച്ചേരിയിൽ തൂങ്ങി മരിച്ച ദളിത് യുവാവിന്റെ മരണത്തിൽ അസ്വാഭാവികതയെന്ന് ഭാര്യ.കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ട യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാര്യ ഡിവൈ.എസ്.പി.ക്ക് പരാതി നൽകി. കോറളായി സ്വദേശിയായ ചാലയൻ പരശുരാമനെയാണ് മയ്യിൽ ബമ്മണാച്ചേരിയിലെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
വേളത്ത് താമസിക്കുന്ന പരശുരാമന്റെ ഭാര്യയാണ് പരാതി നൽകിയത്. മരണത്തിന് കാരണം സുഹൃത്തുക്കളുമായുണ്ടായ സാമ്പത്തിക ഇടപാടുകളാണെന്നും പണയംവെച്ച സ്വർണമെടുക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായി വാക്‌തർക്കങ്ങളുണ്ടായതായും പരാതിയിലുണ്ട്.
പരശുരാമനെ അന്വേഷിച്ച് വേളത്തെ വാടകവീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.